കൊല്ലത്ത് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ആര്‍ എസ് പി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍. കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകരുത്. കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയില്‍ നിന്നും ആര്‍ എസ് പി പിന്മാറണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൊല്ലം സീറ്റ് തരാമെന്ന ഉറപ്പു കിട്ടാത്തതിനാല്‍ ആര്‍ എസ് പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. സിപിഎമ്മുമായി ഇനി ഉഭയകക്ഷിചര്‍ച്ച നടത്തേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ കൊല്ലത്തിന് പകരം പത്തനംതിട്ട നല്‍കാമെന്ന് എല്‍ഡിഎഫ് അറിയിച്ചിരുന്നതായി കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.
Friday, March 7, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment