Friday, March 7, 2014

ട്വിന്റി ട്വിന്റി ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്....

ഐ.സി.സിയുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 123 പോയന്റ് നേടിയാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. 129 പോയന്റുമായി ശ്രീലങ്കയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യക്കും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കും ഒരേ പോയന്റാണ് ഉളളത്. എങ്കിലും കുറഞ്ഞ കളിയില്‍ നിന്നും ഇത്രയും പോയന്റ് നേടിയതിനാല്‍ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. 121 പോയന്‍േറാടെ പാകിസ്ഥാന്‍ നാലാമതും 111 പോയന്റുമായി വെസ്റ്റിന്‍ഡീസ് അഞ്ചാമതും എത്തി. ആസ്‌ട്രേലിയ 110 പോയന്റുമായി ആറാം സ്ഥാനത്താണ്. അടുത്ത ആഴ്ച്ച് ബംഗ്ലാദേശില്‍ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെയാണ് ഐസിസി റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്. നേരത്തെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു. സ്ഥാനനഷ്ടത്തോടെ 1,05,000 ഡോളറാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഈ വര്‍ഷത്തെ റാങ്കിങ് കട്ട് ഓഫ് തീയതി 31ന് അവസാനിക്കാനിരിക്കെയാണ് ഇന്ത്യക്ക് സ്ഥാനനഷ്ടമുണ്ടായത്. സ്ഥാനം നിലനിര്‍ത്തിയിരുന്നെങ്കില്‍ രണ്ടാം സ്ഥാനക്കാര്‍ക്കു ലഭിക്കുന്ന 3,70,000 ഡോളര്‍ ഇന്ത്യക്ക് ലഭിച്ചേനെ. ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേട്ടത്തോടെയാണ് ഓസീസ് ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്.




0 comments:

Post a Comment