Saturday, March 1, 2014

പാക്കിസ്ഥാനില്‍ നിന്ന് നൂറോളം പേര്‍ അഫ്ഗാനിസ്ഥാനിലേക്ക് അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്.

വടക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് നൂറോളം പേര്‍ അഫ്ഗാന്‍ അതിര്‍ത്തി കടന്നതായി യുഎന്‍ റിപ്പോര്‍ട്ട്. പ്രശ്‌നബാധിതമായ വടക്കന്‍ മേഖലയില്‍ നിന്ന് ഇസ്ലാമിസ്റ്റ് തീവ്രവാദികളെ തുരത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് നൂറോളം പേര്‍ അതിര്‍ത്തി വിട്ടത്. ആഹാരം, പാര്‍പ്പിടം, ആരോഗ്യസുരക്ഷ തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങളെ രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്നതെന്നും യുഎന്‍ വക്താവ് മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചു. വടക്കന്‍ വസീറിസ്ഥാനില്‍ സൈനികനടപടികളെ തുടര്‍ന്ന് ഫെബ്രുവരി 20 മുതല്‍ സ്ത്രീകളും കുട്ടികളുമടക്കം 20,000-ത്തോളം പേര്‍ പലായനം ചെയ്തതായി ജില്ലാ അധികൃതരുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായും മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചു.







0 comments:

Post a Comment