മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യാഗേറ്റില്‍ നിന്ന് റാലിയായി എത്തിയാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. നരേന്ദ്ര മോഡി സെപ്റ്റംബറില്‍ ഹരിയാനയില്‍ നടത്തിയ റാലിയിലാണ് അദ്ദേഹത്തിന് ബിജെപിയിലേക്കുള്ള വഴിതുറന്നത്. 2012 മേയിലാണ് ജനറല്‍ വി.കെ. സിംഗ് സര്‍വീസില്‍ നിന്നു വിരമിച്ചത്. വിരമിക്കുന്നതിനു തൊട്ടുമുമ്പുവരെ വിരമിക്കല്‍പ്രായം സംബന്ധിച്ച് സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തിയിരുന്നു. 2012 ഫെബ്രുവരിയില്‍ തന്റെ ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും തുടര്‍ന്ന് മേയ് 31-ന് അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിക്കുകയും ചെയ്തു. വിരമിച്ച ശേഷവും പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ പോരാട്ടം തുടര്‍ന്ന വി.കെ. സിംഗ് അണ്ണാഹസാരെയുടെ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.
Saturday, March 1, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment