Friday, March 7, 2014

പാക്കിസ്ഥാനില്‍ നിന്നും ബന്ധുക്കളെ കണ്ട് മടങ്ങിയവരില്‍ നിന്നും തോക്കുകള്‍ പിടികൂടി.... പിടിയിലായവരില്‍ രണ്ട് സ്ത്രീകളും....

പാക്കിസ്ഥാനനിലെ ബന്ധുക്കളെ കാണുവാന്‍ പോയശേഷം മടങ്ങി വന്ന ആറു ഉത്തര്‍പ്രദേശ് സ്വദേശികളില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തു. പിടിയിലായ ആറുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. അട്ടാരി റെയില്‍വേ സ്റ്റേഷനില്‍ കസ്റ്റംസ് ഓഫീസറുമാര്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇറച്ചി നുറുക്കുന്ന മിഷനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. ഇവരില്‍ നിന്നും 11 തോക്കുകളും 22 മാസികകളും പിടിച്ചെടുത്തിട്ടുണ്ട്. സംജോതാ എക്‌സ്പ്രസിലാണ് ഇവര്‍ പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയത്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.



0 comments:

Post a Comment