Friday, March 7, 2014

കൊല്ലം ആശ്രാമം കിഴക്ക് എന്‍ .എസ് .എസ് . മന്ദിരത്തിന് തറക്കല്ലിട്ടു




കൊല്ലം:ആശ്രാമം കിഴക്ക് എന്‍.എസ്.എസ്. കരയോഗം എന്‍.എസ്.എസ്. ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം ശബരി ഗ്രൂപ്പ് എം.ഡി. പി.സുനില്‍കുമാര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് വി.ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഡോ. അശോക് എം.മേനോന്‍, ഡോ. പി.മോഹനന്‍ നായര്‍, അഡ്വ. ആര്‍.വിജയചന്ദ്രന്‍, അഡ്വ. മംഗലത്ത് ഹരികുമാര്‍, വനിതാസമാജം പ്രസിഡന്റ് സിനിമോള്‍ എം., പ്രസന്നകുമാര്‍, വി.രാധാകൃഷ്ണന്‍ നായര്‍, എന്‍.രവീന്ദ്രന്‍ നായര്‍, ടി.വാസുദേവന്‍ പിള്ള, പുന്നത്താനം എസ്.ഹരികുമാര്‍, എസ്.ചന്ദ്രശേഖരന്‍ നായര്‍, എല്‍.രാധാമണി തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി പ്രൊഫ. കെ.ജി.മോഹനന്‍ സ്വാഗതവും ട്രഷറര്‍ സി.ബാലരാജ് നന്ദിയും പറഞ്ഞു.

0 comments:

Post a Comment