സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ വിലസ കുറച്ചു. 53 രൂപ 50 പൈസയാണ് സിലിണ്ടറൊന്നിന് കുറച്ചത്. വില കുറച്ചതോടെ കൊച്ചിയില്‍ സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് വില 1131 രൂപ 50 പൈസായി. ആഗോള വിപണിയിലെ ചലനമാണ് രാജ്യത്തും എല്‍പിജി വില കുറയാന്‍ കാരണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിശദീകരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില കുറയുന്നത്. ജനുവരി അവസാനം 107 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നത്തെ വിലക്കുറവു കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ 160 രൂപ 50 പൈസയുടെ കുറവാണ് ഇപ്പോള്‍ ുണ്ടായിരിക്കുന്നത്. ഗാര്‍ഹിക ഉപഭോഗത്തിനായി സബ്‌സിഡിയോടുകൂടിയ 12 എല്‍പിജി സിലിണ്ടറുകളാണ് നല്‍കുന്നത്.
Sunday, March 2, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment