Sunday, March 2, 2014

ആഭ്യന്തര സംഘര്‍ഷം...... ഉക്രൈന്‍ യുദ്ധഭീതിയില്‍...... മേഖല സംഘര്‍ഷഭരിതം... ഏതു നിമിഷവും യുദ്ധമുണ്ടായേക്കുമെന്ന് ആശങ്ക....

ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഉക്രൈന്‍ യുദ്ധഭീതിയില്‍. ഏതു നിമിഷവും മേഖലയില്‍ യുദ്ധമുണ്ടായേക്കുമെന്ന് ആശങ്കയിലാണ്. ആക്രമണസജ്ജരായി റഷ്യയും പ്രതിരോധ നീക്കങ്ങളുമായി ഉെ്രെകന്‍ സൈന്യവും നിലയുറപ്പിച്ചതോടെ ഏത് നിമിഷവും യുദ്ധമുണ്ടായേക്കാമെന്ന ആശങ്കയുണര്‍ത്തുന്നുണ്ട്. റഷ്യന്‍ നീക്കത്തിനെതിരെ ഉെ്രെകന്‍ അമേരിക്കന്‍ സഹായമഭ്യര്‍ത്ഥിച്ചതിനു പിന്നാലെ റഷ്യയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പുതുതായി ചുമതലയേറ്റെടുത്ത  ഉെ്രെകന്‍ നാവികസേന മേധാവി ക്രിമിയയിലെ റഷ്യന്‍ സാന്നിധ്യത്തിനെതിരെ രംഗത്തെത്തിയതിനു പിന്നാലെ ക്രിമിയയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ക്രിമിയന്‍ പ്രവിശ്യ തലസ്ഥാനമായ സിംഫര്‍പോളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്.  ഉെ്രെകന്‍ തങ്ങളുടെ വിലപ്പെട്ട പങ്കാളിയാണെന്നും രാജ്യത്ത് റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് അമേരിക്കന്‍ നാറ്റോ തലവന്‍ ആവശ്യപ്പെട്ടു. റഷ്യക്കെതിരായ നാറ്റോ മേധാവിയുടെ കടുത്ത പ്രതികരണം പ്രശ്‌നത്തില്‍ അമേരിക്കയുടെ ഭാഗത്തു നിന്നും സൈനിക ഇടപെടല്‍ ഉണ്ടായേക്കുമെന്ന ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.  ഉെ്രെകനു പിന്തുണയുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ചൊവ്വാഴ്ച രാജ്യം സന്ധര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  സ്ഥിതിഗതികള്‍ വഷളായിരിക്കെ ക്രിമിയയില്‍ പിടിമുറുക്കിയ റഷ്യന്‍ സൈന്യം  സമീപ മേഖലകളിലേക്കും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ സൈനിക നടപടിക്ക് പാര്‍ലമെന്റ് അനുമതി നല്‍കിയതിനു പിന്നാലെ മേഖലയില്‍ സൈനിക വിന്യാസം നടത്തിയ റഷ്യ ആക്രമണസജ്ജമായി നിലയുറപ്പിച്ചിരിക്കുകയാണ്.







0 comments:

Post a Comment