Sunday, March 2, 2014

ഏഷ്യാകപ്പ് ക്രിക്കറ്റ് : പാക്കിസ്ഥാന് ഇന്ത്യക്കെതിരെ ജയം.

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ജയം. അഫ്രിദിയുടെ ബാറ്റിംഗ് മികവില്‍ ഒരു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ വിജയം കൈവരിച്ചത്. പാക്കിസ്ഥാനെതിരെ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ മങ്ങി. 246 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് അനുകൂലമായിരുന്നു ആദ്യ ഓവറുകള്‍. നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയ്ക്ക് മധ്യനിരയുടെ പിഴവ് തിരിച്ചടിയായി. അവസാന ഓവറുകളില്‍ ജഡേജയാണ് ഇന്ത്യയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്. ജഡേജയെ കൂടാതെ രോഹിത്തും അമ്പാട്ടി റായുഡുവും അര്‍ധസെഞ്ചുറി നേടി. എട്ടുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 245 റണ്‍സെടുത്തത്.




0 comments:

Post a Comment