പാക്കിസ്ഥാന സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച നടക്കാനിരിക്കെ പാക്ക് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 5 ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ തീവ്രവാദികള്‍ പോളിയോ വാക്‌സിനുമായി പോയ വാഹനത്തിനു നേരെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു മറുപടിയായി പാക്ക് സൈന്യം ഭീകരനേതാവിന്റെ ആസ്ഥാനം ബോംബിട്ടു തകര്‍ക്കുകയായിരുന്നു. ഭീകരനേതാവായ മുന്ന തെമന്‍ജിയെ ലക്ഷ്യമിട്ടായിരുന്നു പാക്ക് സൈന്യത്തിന്റെ ആക്രമണം . എന്നാല്‍ ഈ ഭീകരന്‍ കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പോളിയോ വാക്‌സിന്‍ വിതരണം പാശ്ചാത്യരുടെ ചാരപ്രവര്‍ത്തനത്തിന്റെയും ഗൂഡാലോചനയുടെയും ഭാഗമാണെന്നാണ് തീവ്രവാദികളുടെ വാദം. അതുകൊണ്ടുതന്നെ നിരവധി തവണ പോളിയോ വിതരണത്തിനെതിരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
Sunday, March 2, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment