Monday, March 3, 2014

ജമ്മു കാശ്മീരില്‍ തീവ്രവാദിയുടെ കുത്തേറ്റ് പോലീസുകാരന് ഗുരുതരപരിക്ക്.

തീവ്രവാദിയുടെ കുത്തേറ്റ് ജമ്മു കാശ്മീരില്‍  പോലീസുകാരന് ഗുരുതരപരിക്ക്. പുല്‍വാമ ജില്ലയിലെ പാംപൂരിലാണ് സംഭവം. പോലീസുകാരന്റെ കഴുത്തില്‍ കുത്തിയ ശേഷം തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച അക്രമി സ്ഥലത്തെത്തിയ മറ്റു പോലീസുകാര്‍ തീവ്രവാദിയെ കീഴ്‌പ്പെടുത്തി. അക്രമി ജമ്മു പോലീസിന്റെ കസ്റ്റഡിയിലാണിപ്പോള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാരന്റെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത തീവ്രവാദിയെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.




0 comments:

Post a Comment