Tuesday, March 11, 2014

ബാംഗ്ലൂരില്‍ റാഗിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു.


ബാംഗ്ലൂരില്‍ റാഗിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. റാഗിങ്ങിനിടെ പരിക്കേറ്ര് കഴിഞ്ഞ 40 ദിവസത്തോളമായി വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായിരുന്നു. ബാംഗ്ലൂര്‍ കോലഡെ വനഹള്ളി ആചാര്യ കോളേജ് ഓഫ് ടെക്‌നോളജി വിദ്യാര്‍ഥിയായിരുന്ന ചാലക്കുടി സ്വദേശി അഹാബ് ഇബ്രാഹീമാണ് മരിച്ചത്. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അഹാബിനെ റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരി 27നായിരുന്നു സംഭവം. റാഗിങ്ങിനിടെ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ അഹാബ് കുളിമുറിയില്‍ തലയിടിച്ചു വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറ് മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണമടഞ്ഞത്. മലയാളികളടക്കം ആറ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഒളിവിലാണ്. ഗുരുതരമായി പരുക്കേറ്റ അഹാബിനെ ആദ്യം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.



0 comments:

Post a Comment