Monday, March 3, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടവും ഇന്ന് പുറത്തിറക്കിയേക്കും.

ജനവാസമേഖലകളെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള കരട് വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടവും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ഉത്തരവിറക്കുന്നത്. 123 പരിസ്ഥിതി ലോല വില്ലേജുകളിലെ ജനവാസ മേഖലകളായ 2550 ചതുരശ്രകമിലോമീറ്റര്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് മന്ത്രാലയം പരിഗണിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് സാധ്യത. കേരളത്തിലെ പ്രതിഷേധങ്ങള്‍ പരിഗണിച്ച് ഓഫീസ് മെമ്മോറാണ്ടത്തിലൂടെ ആശങ്കകളില്‍ വ്യക്തത വരുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.




0 comments:

Post a Comment