കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമല്ലെങ്കില്‍ രാജിക്ക് വിമുഖതയില്ലെന്ന് മന്ത്രി കെ എം മാണി. പാര്‍ട്ടി ശുഭാപ്തി വിശ്വാസത്തിലാണ്. വിജ്ഞാപനം വരുന്നതുവരെ കാത്തുനില്‍ക്കാമെന്നും അതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ധനവകുപ്പ് മന്ത്രി കെ എം മാണി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് ഉച്ചയ്ക്കു ശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം ഉണ്ടാകുമെന്നും കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വനം വകുപ്പ് മന്ത്രി വീരപ്പമൊയ്‌ലിയെ അറിയിച്ചിരുന്നു. കൂടാതെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയും ഈ കാര്യത്തിലിടപെട്ടിട്ടുണ്ട്. കത്സൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തിനനുകൂലമല്ലെങ്കില്‍ ഇനി വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയുണ്ടാകുമെന്നാണ് കരുതുന്നത്.
Monday, March 3, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment