Tuesday, March 11, 2014

ഇടുക്കി സീറ്റ് വിട്ടുനല്‍കില്ല ; മുഖ്യമന്ത്രി

 ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്്. മുഖ്യമന്ത്രി തീരുമാനം യുഡിഎഫ് യോഗത്തെ അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിയും പ്രത്യേക ചര്‍ച്ച നടത്തും. ഇടതുമുന്നണി വിട്ടുവന്ന ആര്‍എസ്പിയെ യുഡിഎഫിന്റെ ഘടകകക്ഷിയായി അംഗീകരിക്കാനും യോഗം തീരുമാനിച്ചു. കൊല്ലം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിക്കും. പ്രേമചന്ദ്രന്‍ ജയിച്ചാല്‍ കേന്ദ്രത്തില്‍ പിന്തുണ യുപിഎയ്ക്കു നല്കാമെന്ന് ആര്‍എസ്പി സമ്മതിച്ചു.



0 comments:

Post a Comment