Saturday, March 1, 2014

പന്തളം വിളക്കിത്തലനായര്‍സമാജം വാര്‍ഷികം ഉദ്ഘാടനം ചെയ്തു





പന്തളം: വിളക്കിത്തലനായര്‍സമാജം 52-ാം നമ്പര്‍ പന്തളം, തോന്നല്ലൂര്‍ ശാഖാ വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ശിവദാസന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്ത എന്‍.ശിവരാമനെ അനുമോദിച്ചു.

ശാഖാ സെക്രട്ടറി എ.എന്‍.അനീഷ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കടമ്മനിട്ട ശിവരാജന്‍, താലൂക്ക് പ്രസിഡന്റ് സോമശേഖര പണിക്കര്‍, ബോര്‍ഡ് അംഗം നാരായണന്‍, താലൂക്ക് സെക്രട്ടറി ആനന്ദന്‍, ട്രഷറര്‍ എന്‍.വാസുക്കുട്ടന്‍, ജോയിന്റ് സെക്രട്ടറി മുരളി എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് വാസുദേവന്‍ നന്ദി പറഞ്ഞു.

0 comments:

Post a Comment