Monday, February 17, 2014

കനത്ത മഞ്ഞ് വീഴ്ച്ച: ജപ്പാനില്‍ 19 പേര്‍ മരിച്ചു

കനത്ത മഞ്ഞുവീഴ്ച്ചയിലും ശീതക്കാറ്റിലുപ്പെട്ട് ജപ്പാനില്‍ 19 പേര്‍ മരിച്ചു. വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ 1650പേര്‍ക്ക് പരിക്കുണ്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാംതവണ ജപ്പാനിലുടനീളമുണ്ടായ ശീതക്കാറ്റ് കനത്തനാശനഷ്ടം വിതച്ചു. ടോക്കിയോയില്‍ 27 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയുണ്ടായി. ഏഴിടങ്ങളിലായാണ് 19 പേര്‍ മരിച്ചത്. ഹിമപാതം മൂലം വീടുകള്‍ തകരുമെന്ന ഭീതിയില്‍ രണ്ടായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. മഞ്ഞുകാറ്റിലകപ്പെട്ട് 800 കാറുകള്‍ റോഡില്‍കുടുങ്ങി. 100 വിമാനസര്‍വീസുകളും മുടങ്ങി. റെയില്‍ ഗതാഗതവും താറുമാറായിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ഹിമപാതം തുടങ്ങിയത്. ശനിയാഴ്ച മഴപെയ്തത് മഞ്ഞുരുകാന്‍ സഹായിച്ചു. ഞായറാഴ്ച വെയിലുണ്ടായതും കെടുതികള്‍ക്ക് ആശ്വാസമായി. എന്നാല്‍ ഹിമപാതം തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. കഴിഞ്ഞ ആഴ്ചയാണ് ദശകത്തിനിടെയുണ്ടായ ഏറ്റവുംവലിയ മഞ്ഞുവീഴ്ചയ്ക്ക് ജപ്പാന്‍ സാക്ഷിയായത്.


0 comments:

Post a Comment