Wednesday, February 19, 2014

പരവൂര്‍ കലയേ്ക്കാട് വടക്ക് ഭഗവതി വിലാസം എന്‍ .എസ് .എസ്. കരോയോഗത്തിന്റെ വജ്രജൂബിലി ആഘോഷം 22,23 തീയതികളില്‍ നടക്കും



പരവൂര്‍: കലയേ്ക്കാട് വടക്ക് ഭഗവതി വിലാസം എന്‍.എസ്.എസ്. കരോയോഗത്തിന്റെ വജ്രജൂബിലി ആഘോഷം 22,23 തീയതികളില്‍ നടക്കും. കലയേ്ക്കാട് കന്യമഠം ദേവീക്ഷേത്ര സന്നിധിയിലെ മന്നം നഗറില്‍ 22ന് രാവിലെ പതാക ഉയര്‍ത്തലോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 5.30ന് ജി.എസ്.ജയലാല്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ചേരുന്ന യുവജനസമ്മേളനം മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

23ന് രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയയുടെ അധ്യക്ഷതയില്‍ ചേരുന്ന വനിതാസമ്മേളനവും കുടുംബസംഗമവും ഐശ്വര്യ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ബിന്ദു ഉദ്ഘാടനം ചെയ്യും. 12ന് കുടുംബസംഗമം നെടുങ്ങോലം താലൂക്ക് ഗവ. ആസ്​പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജു ഉദ്ഘാടനം ചെയ്യും. 4 ന് വജ്രജൂബിലിക്ക് മുന്നോടിയായുള്ള ഘോഷയാത്ര നടക്കും. 5.30ന് ചാത്തന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് കഫേ എന്‍.പീതാംബരക്കുറുപ്പ് എം.പി. ഉദ്ഘാടനം ചെയ്യും.

0 comments:

Post a Comment