Sunday, February 16, 2014

കൊടുമണ്‍ 64-ാം നമ്പര്‍ എന്‍ .എസ്. എസ്. കരയോഗം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു.





കൊടുമണ്‍: കൊടുമണ്‍ 64-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗവും അടൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ആര്‍.രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആധ്യാത്മിക പഠനക്ലാസ്സിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.രവീന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു.

കരയോഗമന്ദിരത്തിന് സ്ഥലം നല്‍കിയ പരേതനായ വടക്കേക്കര ഗോവിന്ദപിള്ളയ്ക്കുവേണ്ടി മകന്‍ വി.ജി.ബാലകൃഷ്ണപിള്ളയെ യൂണിയന്‍ പ്രസിഡന്റ് ആദരിച്ചു. കെട്ടിടത്തിന്റെ കോണ്‍ട്രാക്ടര്‍ ക്രിസ്റ്റഫറിനെ യൂണിയന്‍ സെക്രട്ടറി കെ.ജി.ജീവകുമാര്‍ ആദരിച്ചു.

എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം കെ.കലാധരന്‍പിള്ള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വിജയന്‍ നായര്‍, അംഗം എ.ജി.ശ്രീകുമാര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ സതി രാജന്‍, എന്‍.എസ്.എസ്. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, യൂണിയന്‍ പ്രതിനിധി കെ.രാജന്‍ നായര്‍, കരയോഗം വൈസ് പ്രസിഡന്റ് എ.ഹരികുമാര്‍, മുരളീധരക്കുറുപ്പ്, ഗൗരിക്കുട്ടിയമ്മ എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി ജി.രവീന്ദ്രനുണ്ണിത്താന്‍ സ്വാഗതവും ഖജാന്‍ജി എം.സി.പ്രസാദ് നന്ദിയും പറഞ്ഞു.

0 comments:

Post a Comment