Monday, February 17, 2014

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം ; പ്രതി ബിജുവിനെതിരെ മാനഭംഗത്തിന് കേസ്സ്.

നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ ജീവനക്കാരി രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ്സിലെ പ്രതി ബിജുവിനെതിരെ മാനഭംഗത്തിനു കേസെടുത്തതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പ്രതികള്‍ മൃതദേഹം താഴേക്കിറക്കിയ സമയം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. രാധ ജോലി ചെയ്ത മറ്റു ഓഫിസുകളെപ്പറ്റിയും റിമാന്‍ഡ് റിപേപാര്‍ട്ടില്‍ പറഞ്ഞിട്ടില്ല. കഴിഞ്ഞ 11 ന് നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലൈഗീക പീഡനം നടന്നട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ജനനേന്ദ്രിയത്തില്‍ ചൂല്‍ കുത്തിക്കയറ്റിയത് പീഡനമായി കണക്കാക്കാം എന്നാണ് നിലപാട്. പ്രധാന സാക്ഷി സുകുമാരന്റെ മൊഴി അന്വേഷണസംഘം അവഗണിച്ചതായും ആരോപണമുണ്ട്.




0 comments:

Post a Comment