Monday, February 17, 2014

തെലുങ്കാന ബില്‍ ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക്.....

പാര്‍ലമെന്റിന്റെ അവസാന സമ്മേളനം അവസാനിക്കാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കേ തെലുങ്കാന രൂപീകരണ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കും. .  സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാരുടെ കടുത്ത എതിര്‍പ്പിനിടെയായിരിക്കും   ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുക. ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച തുടങ്ങുക. ബഹളം അവഗണിച്ച് ബില്ല് പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.  ബില്‍ ചര്‍ച്ചക്കെടുത്താല്‍ രാജിവെക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം രാജി വെച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ ദിവസം റെഡ്ഡി തന്റെ സര്‍ക്കാരിലെ പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമന്റില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ തന്നെ രാജി സമര്‍പ്പിക്കുമെന്നാണ് റെഡ്ഡിയുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്‍ അവതരിപ്പിച്ചില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാട്. ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത സീമാന്ധ്ര മേഖലയില്‍ നിന്നുള്ള 17 എംപിമാരെ സസ്‌പെന്റ് ചെയ്തിരുന്നു.



0 comments:

Post a Comment