Friday, February 21, 2014

മാത അമൃതാനന്ദമയിക്കെതിരെ കേസ്സെടുക്കാന്‍ ആവില്ലെന്ന് ചെന്നിത്തല.

മാതഅമൃതാനന്ദമയിക്കെതിരെ  കേസ്സെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശാരീരികമായും മാനസീകമായും പീഡിപ്പിക്കപ്പെട്ടെന്ന മുന്‍ശിഷ്യയുടെ വെളിപ്പെടുത്തലിലാണ് അമൃതാനന്ദമയിക്കെതിരെ കേസ്സെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മുന്‍ശിഷ്യയായ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ 'വിശുദ്ധ നരകം' എന്ന പുസ്തകത്തിലാണ് അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് അമ്മയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് ഭക്തരുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല വ്യക്തമാക്കി. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെയാണ് മാതാ അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ് അന്വേഷണ ചുമതല.



0 comments:

Post a Comment