Wednesday, February 19, 2014

പാലായനം നടത്തുന്ന മുസ്ലീംങ്ങളെ തടയാന്‍ സര്‍ക്കാറിനാവവില്ലെന്ന് മധ്യാഫ്രിക്കന്‍ പ്രസിഡന്റ് കാതറീന സാംബാ ...

വംശീയ കലാപം ശക്തമായ മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും കൂട്ട പലായനം നടത്തുന്ന മുസ്ലീംങ്ങളെ  തടയാന്‍ സര്‍ക്കാറിനാവില്ലെന്ന് പ്രസിഡന്റ് കാതറീന സാംബാ പാന്‍സാ. ക്രിസ്ത്യന്‍ സായുധ വിഭാഗങ്ങളുടെ അക്രമങ്ങളില്‍ നിന്നും രാജ്യത്തുള്ള മുസ്ലിംസിനെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും അതിനാല്‍ തന്നെ മുസ്ലിംസുകളുടെ പലായനം തടയാന്‍ സര്‍ക്കാറിനാവില്ലെന്നും കാതറീന സാംബാ പാന്‍സാ വ്യക്തമാക്കി. സുരക്ഷിതിത്വം സംബന്ധിച്ച ആശങ്കയാണ് മുസ്ലിംസുകളെ അവര്‍ക്ക് പരിചയമില്ലാത്ത നാടുകളിലേക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്ത് സമാധാനം സ്ഥാപിക്കലും സുരക്ഷ നിലനിര്‍ത്താനുമാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സാംബാ പാന്‍സാ പറഞ്ഞു. ക്രിസ്ത്യന്‍ സായുധ വിഭാഗമായ ആന്റി  ബലകയുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്ലിം കൂട്ടക്കുരുതി ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് മമുസ്ലിംസുകളാണ് മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും അയല്‍ രാജ്യങ്ങളായ ചാഡിലേക്കും കാമറൂണിലേക്കും പലായനം ചെയ്തത്. മധ്യആഫ്രിക്കയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വംശീയ കലാപത്തില്‍ ഇതിനകം 20,000 ത്തിലധികം മുസ്ലിംസുകള്‍ കാമറൂണിലേക്ക് മാത്രം പലായനം ചെയ്തിട്ടുണ്ട്.




0 comments:

Post a Comment