Wednesday, February 19, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കേരളം കുട്ടിച്ചോറാകും; ഭീഷണി മുഴക്കികൊണ്ട് ജോര്‍ജ്ജ്.


 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുമെന്ന് പി സി ജോര്‍ജ്ജ്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കേരളം കുട്ടിച്ചോറാകുമെന്നും പി സി ജോര്‍ജ്ജ് അറിയിച്ചു. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കേരളാ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും തുടരാനാകില്ലെന്നും ഈ സ്ഥാനങ്ങളൊന്നും ആനയായി കാണുന്നില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമെടുക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാനാകില്ലെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.




0 comments:

Post a Comment