Thursday, February 20, 2014

ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു കക്ഷി ചേരാനാവില്ലെന്നു സിബിഐ.


ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു കക്ഷി ചേരാനാവില്ലെന്നു സിബിഐ.  സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ്   കേസില്‍   ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പിണറായി വിജയനടക്കം ഏഴുപ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തു. സിബിഐയും ക്രൈം നന്ദകുമാറും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണു  കോടതി പരിഗണിച്ചത്. ലാവ്‌ലിന്‍ ഇടപാടില്‍   സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും 266.25 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.  ഹര്‍ജി കോടതി പരിഗണനയ്‌ക്കെടുത്തപ്പോള്‍ സര്‍ക്കാരിനെ കക്ഷിചേര്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന്  സിബിഐ അഭിഭാഷകന്‍ ബോധിപ്പിച്ചു.



0 comments:

Post a Comment