ജന്‍ലോക്പാല്‍ ബില്ലിനെച്ചൊല്ലി ഡല്‍ഹി നിയമസഭയില്‍ ഇന്നും ബഹളം. ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ലഫ്. ഗവര്‍ണറുടെ കത്ത് മേശപ്പുറത്തുവയ്ക്കാന്‍ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കത്ത് സഭയില്‍ വയ്ക്കാന്‍ സ്പീക്കര്‍ തയാറായില്ല. പ്രതിപക്ഷബഹളത്തില്‍ സഭാനടപടികള്‍ ഒന്നും പൂര്‍ത്തിയാക്കാനായില്ല. ബഹളം രൂക്ഷമായതോടെ 20 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ നേതൃത്വത്തില്‍ കക്ഷിനേതാക്കളുടെ യോഗം അദ്ദേഹത്തിന്റെ ചേംബറില്‍ കൂടി. കക്ഷിയോഗത്തില്‍ കെജ്രിവാള്‍ തന്റെ നിലപാട് അറിയിക്കുമെന്നാണ് സൂചന. ലോക്പാലിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Friday, February 14, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment