Friday, February 14, 2014

കുരുമുളക് സ്‌പ്രേ പ്രയോഗം; സ്വയരക്ഷയ്ക്ക് വേണ്ടി... ഖേദം പ്രകടിപ്പിച്ചുകൊണ്ട് എംപി രംഗത്ത്......



വ്യാഴാഴ്ച ലോക്‌സഭയില്‍ നടന്ന കുരുമുളക് സ്‌പ്രേ പ്രയോഗത്തില്‍ സീമാന്ധ്രയില്‍ നിന്നുമുള്ള എംപി ലഗടപതി രാജഗോപാല്‍ ഖേദം പ്രകടിപ്പിച്ചു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് കുരുമുളക് സ്‌പ്രേ നടത്തിയതെന്ന് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ ശരിയായ നടപടിയല്ലെന്നും നാണക്കേടുണ്ടാക്കിയെന്നും എംപി അറിയിച്ചു. തെലുങ്കുദേശം എംപി വേണുഗോപാല്‍ റെഡ്ഡിയെ കോണ്‍ഗ്രസ്സിലെ അംഗങ്ങള്‍ ആക്രമിച്ചപ്പോള്‍ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് സ്‌പ്രേ ഉപയോഗിച്ചതെന്ന് രാജഗോപാല്‍. സ്‌പ്രേ ചെയ്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെയും ആക്രമിച്ചുവെന്ന് രാജഗോപാല്‍ അറിയിച്ചു. കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തിയതിന് രാജഗോപാലിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.



0 comments:

Post a Comment