സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും സോണിയാ ഗാന്ധി. സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരളം ഒരുക്കുന്ന നിര്‍ഭയ പദ്ധതി മാതൃകാപരമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയും ധൈര്യവും പകരാന്‍ പദ്ധതി സഹായകമാകും. രാജ്യത്തെ മറ്റുസംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാകും. ആറു ജില്ലകളിലായി സ്ത്രീകള്‍മാത്രമുള്ള ആറ് പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നത് മാതൃകാപരമായ പദ്ധതിയാണ്. കേരള പൊലീസില്‍ വനിതാപൊലീസുകാരുടെ പ്രാതിനിധ്യം രണ്ടുവര്‍ഷത്തിനകം പത്തുശതമാനവും അഞ്ചുവര്‍ഷത്തിനകം 25ശതമാനവുമാക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സ്ത്രീകളുടെ പിന്നോക്കാവസ്ഥയ്ക്ക് അടിസ്ഥാനപരമായ പരിഹാരം കാണാന്‍ ശ്രമമുണ്ടാകണം. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്നും ബില്‍ പാസ്സാക്കാന്‍ പാര്‍ലമെന്റില്‍ ശ്രമിക്കുമെന്നും സോണിയ ഗാന്ധി.സ്ത്രീസുരക്ഷയ്ക്കായുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയാ ഗാന്ധി.
Friday, February 14, 2014
സാമൂഹിക സുരക്ഷ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃക ; സോണിയാ ഗാന്ധി.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും സോണിയാ ഗാന്ധി. സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരളം ഒരുക്കുന്ന നിര്‍ഭയ പദ്ധതി മാതൃകാപരമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയും ധൈര്യവും പകരാന്‍ പദ്ധതി സഹായകമാകും. രാജ്യത്തെ മറ്റുസംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാകും. ആറു ജില്ലകളിലായി സ്ത്രീകള്‍മാത്രമുള്ള ആറ് പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നത് മാതൃകാപരമായ പദ്ധതിയാണ്. കേരള പൊലീസില്‍ വനിതാപൊലീസുകാരുടെ പ്രാതിനിധ്യം രണ്ടുവര്‍ഷത്തിനകം പത്തുശതമാനവും അഞ്ചുവര്‍ഷത്തിനകം 25ശതമാനവുമാക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സ്ത്രീകളുടെ പിന്നോക്കാവസ്ഥയ്ക്ക് അടിസ്ഥാനപരമായ പരിഹാരം കാണാന്‍ ശ്രമമുണ്ടാകണം. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്നും ബില്‍ പാസ്സാക്കാന്‍ പാര്‍ലമെന്റില്‍ ശ്രമിക്കുമെന്നും സോണിയ ഗാന്ധി.സ്ത്രീസുരക്ഷയ്ക്കായുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയാ ഗാന്ധി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment