അരവിന്ദ് കെജ്രിവാളിന്റെ രാജിക്ക് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയില്ല. രാജി അംഗീകരിക്കുന്നതുവരെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കാവല്‍മന്ത്രിസഭയായി തുടരും. അതേസമയം, കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ കേസെടുത്ത സംഭവത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹി നിയമസഭയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടു കൂടിയാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് ഇന്നലെ തന്നെ ലഫ്. ഗവര്‍ണര്‍ നജീബ് ജുങിന് കൈമാറിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇതുവരെ ഗവര്‍ണര്‍ രാജി അംഗീകരിച്ചിട്ടില്ല. രാജി അംഗീകരിക്കുന്നത് വരെ എഎപി സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭയായി തുടരും. ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നുവെന്നതിന് വ്യക്തമായ സൂചനകളാണ് ലഭ്യമാകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ഇന്ന് രാഷ്ട്രപതിക്ക് കൈമാറും. അതേസമയം ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഎപി ഉന്നതതല യോഗം അല്‍പസമയത്തിനകം പാര്‍ട്ടി ആസ്ഥാനത്ത് ചേരും.
Friday, February 14, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment