Wednesday, February 19, 2014

ആധാര്‍ കാര്‍ഡ്; വിവരങ്ങള്‍ കൈമാറാന്‍ വൈകിയ അക്ഷയകേന്ദ്രങ്ങല്‍ക്ക് വന്‍ തുക പിഴ.


ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആസൂത്രണ കമ്മീഷന്റെ കമ്പ്യൂട്ടറിലേക്ക് കൈമാറാന്‍ വൈകിയ അക്ഷയകേന്ദ്രങ്ങള്‍ക്ക് വന്‍തുക പിഴ. 700ഓളം അക്ഷയകേന്ദ്രങ്ങള്‍ാണ് ഒന്നരക്കോടി രൂപ പിഴ വിധിച്ചിരിക്കുന്നത്. അക്ഷയ സംസ്ഥാന പ്രൊജക്ട് ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ചുള്ള കത്ത് പുറത്തിറക്കി. സാങ്കേതിക തകരാര്‍ മൂലം വിവരം ലഭ്യമാക്കാന്‍ വൈകിയതിനും പിഴ ഈടാക്കിയിടുണ്ട്. ആധാര്‍ കാര്‍ഡ് ഇനത്തില്‍ ലഭിച്ച വരുമാനത്തിന്റെ പലമടങ്ങ് പിഴ അടക്കേണ്ട അവസ്ഥയിലാണ് അക്ഷയകേന്ദ്രങ്ങള്‍. ഒരു കാര്‍ഡ് വിവരം ശേഖരിക്കുന്നതിനു 35 രൂപയാണ് അക്ഷയ കേന്ദ്രം ഈടാക്കുന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴി ശേഖരിക്കുന്ന ആധാര്‍ വിവരം 20 ദിവസത്തിനുള്ളില്‍ സെര്‍വറിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലവും അല്ലാതെയും വിവരം കൈമാറുന്നത് മാസങ്ങളോളം വൈകിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. 120 ദിവസത്തില്‍ കൂടുതല്‍ വൈകിയ അപേക്ഷയൊന്നിനു 500 രൂപ വീതമാണ് പിഴ ഈടാക്കിയിരിക്കുന്നത്. 2013 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് പിഴ. അതേസമയം വിവരം കൈമാറാന്‍ വൈകിയതിന്റെ കാരണം അന്വേഷിക്കാതെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.






0 comments:

Post a Comment