Sunday, February 16, 2014

മാന്നാര്‍ നായര്‍ സമാജം എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പില്‍ കെ.ജി. വിശ്വനാഥന്‍ നായര്‍ വിജയിച്ചു





മാന്നാര്‍: മാന്നാര്‍ നായര്‍ സമാജം എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ഖജാന്‍ജിസ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കുരട്ടിശ്ശേരി രാധാലയത്തില്‍ കെ.ജി. വിശ്വനാഥന്‍ നായര്‍ വിജയിച്ചു.

കെ.ജി. വിശ്വനാഥന്‍ നായര്‍ 29 മൂല്യം വോട്ടുകളും എതിര്‍ സ്ഥാനാര്‍ത്ഥി കുട്ടമ്പേരൂര്‍ പെരൂര്‍ കെ.ആര്‍. രാമചന്ദ്രന്‍ നായര്‍ 26 മൂല്യം വോട്ടുകളും നേടി. 28പേരാണ് വോട്ടുചെയ്തത്. ട്രസ്റ്റ് ഭരണസമിതിയില്‍നിന്ന് നാലുപേര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് അടക്കമുള്ള മറ്റ്സ്ഥാനങ്ങളിലേക്ക് ആറുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഡ്വ. അനില്‍ വിളയില്‍ ആയിരുന്നു വരണാധികാരി.

0 comments:

Post a Comment