Thursday, February 13, 2014

നായര്‍ സമാജം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍





മാന്നാര്‍: മാന്നാര്‍ നായര്‍ സമാജം എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഭരണസമിതിയിലേക്ക് മാനേജര്‍ ഒഴികെയുള്ള സ്ഥാനങ്ങളില്‍ 6 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

തലവടി പരാശക്തിയില്‍ കെ.രാധാകൃഷ്ണന്‍ (പ്രസി.), ചെന്നിത്തല പുളിന്താനത്ത് എസ്.കൃഷ്ണരാജ് (വൈസ്.പ്രസി.), കുരട്ടിക്കാട് നിര്‍മാല്യത്തില്‍ അഡ്വ. കെ.ജി.അജിത്കുമാര്‍ (സെക്ര.), കുരട്ടിക്കാട് ലക്ഷ്മിവിലാസത്തില്‍ കെ.സി.രവീന്ദ്രനാഥന്‍ പിള്ള, ആലുംതുരുത്തി വേങ്ങല്‍ ഐശ്വര്യയില്‍ അജിത്ത്കുമാര്‍, കുരട്ടിക്കാട് കൊട്ടാരത്തില്‍ കെ.രാമചന്ദ്രന്‍ നായര്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രസ്റ്റ് ട്രഷറര്‍ (സ്‌കൂള്‍ മാനേജര്‍) പദവിയിലേക്ക് 2 പേര്‍ മത്സരരംഗത്തുണ്ട്.

മുന്‍ മാനേജര്‍ കുരട്ടിശ്ശേരി രാധാലയത്തില്‍ കെ.ജി.വിശ്വനാഥന്‍ നായര്‍, മുന്‍ പ്രസിഡന്റ് കുട്ടമ്പേരൂര്‍ വെരൂര്‍ കെ.ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഞായറാഴ്ച ഇവരുടെ തിരഞ്ഞെടുപ്പ് നടക്കും. അഡ്വ. അനില്‍ വിളയില്‍ ആണ് വരണാധികാരി.

0 comments:

Post a Comment