Sunday, February 16, 2014

രാധയുടെ കൊല ; ജനനേന്ദ്രിയത്തില്‍ ചൂല് കുത്തികയറ്റി.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട സംഭവത്തില്‍
ജനനേന്ദ്രിയത്തിലെ മുറിവ് ചൂലിന്റെ പിടി കുത്തിയത് മൂലമാണ്. ബലാത്സംഗം നട്ടന്നിട്ടില്ല. രാധ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും നടന്നത് കൊടിയ മര്‍ദ്ദനം മാത്രമെന്നും അന്വേഷണ സംഘം തലവന്‍ ഐജി എസ് ഗോപിനാഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാധ കൊല്ലപ്പെടുന്നതിന് മുന്പ്അവരുടെ ജനനേന്ദ്രിയത്തില്‍ ചൂലിന്റെ പിടികൊണ്ട് ആഴത്തില്‍ പരിക്കേല്‍പിച്ചിട്ടുണ്ട്. രാധയുടെ ജനനേന്ദ്രിയത്തില്‍ അഞ്ച് സെന്റീ മീറ്റര്‍ ആഴത്തിലാണ് മുറിവേറ്റത്. വായില്‍ തുണിതിരുകി, മൂക്കും വായയും പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചതിന് ശേഷമായിരുന്നു ചൂല് കൊണ്ടുള്ള അതിക്രമം. അതിന് ശേഷം കഴുത്തില്‍ പ്ലാസ്റ്റര്‍ മുറുക്കി കൊല്ലുകയായിരുന്നു. ഈ ചൂല് ഓഫീസില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു
ശാരീരിക പീഡനം നടന്നുവെന്നും എന്നാല്‍ ലൈംഗീകപീഡനം നടന്നിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം ഉദ്ധരിച്ച് ഐജി വ്യക്തമാക്കി. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രാധ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. രാധയുടെ കൊലപാതകം സംബന്ധിച്ച പോലീസ് അന്വേഷണത്തില്‍ വിവിധ കോണുകളില്‍നിന്ന് ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് പീഡനം നടന്നിട്ടില്ലെന്ന പോലീസ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചിനാണ് കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ രാധയെന്ന എന്ന തൂപ്പുകാരിയെ ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ബിജു നായരും സുഹൃത്ത് ഷംസുദ്ദീനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.




0 comments:

Post a Comment