Sunday, February 16, 2014

നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാന ബജറ്റ്

യുപിഎ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി പി.ചിദബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു

പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍:-

മൊബൈലുകള്‍, ഫോണുകള്‍ ഭക്ഷ്യ എണ്ണ, ഫ്രിഡ്ജ് എന്നിവയുടെ വില കുറയും
ഭക്ഷ്യ സബ്‌സിഡിയ്ക്ക് ഒരു ലക്ഷം രൂപ. ശിശുക്ഷേമത്തിന് 21000 കോടി രൂപ
ചെറിയ കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ബൈക്കുകളുടെയും ആഡംബര കാറുകളുടെയും വില കുറയും.
പൊതുമേഖലാ ബാങ്കുകളുടെ 8000 പുതിയ ശാഖകള്‍.
സൈന്യത്തില്‍ വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി, പ്രതിരോധ ചെലവുകള്‍ പത്തു ശതമാനം കൂട്ടി
ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 7000 കോടി.
നിര്‍ഭയ ഫണ്ടിലേക്ക് 1000 കോടി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1200 കോടി, മൂന്നു വ്യവസായ ഇടനാഴികള്‍, നാല് വന്‍കിട സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും.
റെയില്‍വേയ്ക്ക് 29000 കോടി, കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ക്ക് 100 കോടി രൂപ
കയറ്റുമതിയില്‍  വര്‍ധന, അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍




0 comments:

Post a Comment