പഴയന്നൂര്‍: പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍പ്പെടുന്ന 119-ാം നമ്പര്‍ അങ്കണവാടി നായര്‍ സമാജം പ്രവര്‍ത്തകര്‍ നവീകരിച്ചു. പഴയന്നൂര്‍ നായര്‍ സമാജം പ്രവര്‍ത്തകരാണ് കെട്ടിടം പെയിന്റ് ചെയ്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കെ.പി. ശ്രീജയന്‍ അധ്യക്ഷനായി. എം. പത്മകുമാര്‍, എ. കാര്‍ത്തികേയന്‍, ടി. കരുണാകരന്‍, രത്‌നകുമാരി, ടി. കമലാകരന്‍, രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment