Wednesday, February 19, 2014

പരസ്യ ക്ഷണം ; ആം ആദ്മിയിലേക്ക് വിഎസിനെ നേരിട്ട് ക്ഷണിച്ചുകൊണ്ട് കെജ്രിവാള്‍....


 അഴിമതിക്കെതിരെ പോരാടുന്ന വി എസ് അച്യുതാനന്ദന്‍ ആം ആദ്മിയിലേക്ക് വരണമെന്ന് അരവിന്ദ് കെജ്രിവാള്‍ . ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അരവിന്ദ് കെജ്രിവാള്‍ വി എസ്സിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത്. അഴിമതിയും വഞ്ചനയുമാണ് ആം ആദ്മിയുടെ മുഖ്യ ശത്രുവെന്നും  അഴിമതിക്കെതിരെ പോരാടുന്ന അവസാന വാക്കാണ് ആം ആദ്മിയെന്നും അതിനാല്‍ വി എസ്സ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. രാഹുലും മോദിയും അഴിമതിക്കാരും വര്‍ഗ്ഗീയവാദികളുമാണെന്നും അഭിമുഖത്തില്‍ കെജ്രിവാള്‍ പറഞ്ഞു. അതോടൊപ്പം അംബാനിമാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.



0 comments:

Post a Comment