Wednesday, February 19, 2014

തിരുവനന്തപുരം ബസ് മറിഞ്ഞു; 3 പേര്‍ക്ക് പരിക്ക്...


തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പുലര്‍ച്ചെ ഒന്നോടെയാണ് അപകടം നടന്നത്. കിഴക്കേക്കോട്ടയില്‍ നിന്ന് വികാസ് ഭവനിലേക്ക് ടെസ്റ്റ് െ്രെഡവ് നടത്തുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഏജീസ് ഓഫീസിനു മുന്നിലെ പോസ്റ്റില്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും പോസ്റ്റ് റോഡിലേക്ക് മറിയുകയും ചെയ്തു. ബസ് െ്രെഡവര്‍ ഗോപകുമാര്‍, മെക്കാനിക്കുകളായ ജയചന്ദ്രന്‍, മണികണ്ഠന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കന്റോണ്‍മെന്റ് പോലീസിന്റെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്ന് മാറ്റി.




0 comments:

Post a Comment