Wednesday, February 19, 2014

ആന്ധ്ര വിഭജനം ; മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു.....



തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വെച്ചു. കിരണ്‍ കുമാര്‍ റെഡ്ഡി എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വവും രാജിവെച്ചിട്ടുണ്ട്. രാജി വെച്ചതിനു ശേഷം റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിക്കൊപ്പം 50 എംഎല്‍എമാരും രാജിവെക്കുന്നുണ്ട്. ലോക്‌സഭ ഇന്നലെ തെലങ്കാന ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചത്. . ബില്‍ ലോക്‌സഭ പാസാക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുമെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറെ കണ്ടതിനു ശേഷം റെഡ്ഡി വാര്‍ത്താ സമ്മേളനം നടത്തിയാണ് രാജിക്കാര്യം പുറത്ത് വിട്ടത്. തെലങ്കാന രൂപീകരണത്തില്‍ തുടക്കം മുതല്‍ തന്നെ കിരണ്‍ കുമാര്‍ റെഡ്ഡി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തെലങ്കാന രൂപീകരണത്തെ എതിര്‍ക്കുന്ന ആന്ധ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രം ബില്‍ പാസാക്കിയത്. അതേസമയം തെലങ്കാന ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് ബിജെപി ആവശ്യപ്പെടും. അങ്ങനെയെങ്കില്‍ ബില്‍ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് വരും. അതേസമയം തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരമാണ്.




0 comments:

Post a Comment