Tuesday, February 18, 2014

പൂവാര്‍ തിരുപുറം എന്‍ .എസ് .എസ്. കരയോഗം പൊതുയോഗം ഉദ്ഘാടനം ചെയ്തു




പൂവാര്‍: തിരുപുറം എന്‍.എസ്.എസ്. കരയോഗം വാര്‍ഷികപൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. പൊതുയോഗം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. പ്രതിനിധിസഭാംഗം ഇ. ഫാലലോചനന്‍ നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എസ്. നാരായണന്‍കുട്ടി, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജി.നായര്‍, പരമേശ്വരന്‍ നായര്‍, എം. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. ഗോപിനാഥന്‍ നായര്‍ (പ്രസിഡന്റ്), എന്‍. ചന്ദ്രശേഖരന്‍ നായര്‍ (വൈ.പ്രസി.), എം. പരമേശ്വരന്‍ നായര്‍ (സെക്രട്ടറി), ബി. ശശികുമാരന്‍ നായര്‍ (ജോ. സെക്രട്ടറി), പി.കെ. രാജേന്ദ്രന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment