അഴിമതിക്കാരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിരെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗഡ്കരിയുടെ മൊഴി രേഖപ്പെടുത്തി. സാക്ഷി മൊഴിയും കോടതി രേഖപ്പെടുത്തി. കേസില്‍ 22 ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പൊതുജനമധ്യത്തില്‍ തന്റെ മാന്യത കളങ്കപ്പെടുത്തുന്നതിനായി കെജ്രിവാള്‍ തനിക്കെതിരേ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ഗഡ്കരി പരാതിയില്‍ പറയുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Wednesday, February 19, 2014
കെജ്രിവാളിനെതിരെ നിധിന്‍ ഗഡ്കരി മാനനഷ്ടക്കേസ് നല്‍കി....
അഴിമതിക്കാരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിരെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗഡ്കരിയുടെ മൊഴി രേഖപ്പെടുത്തി. സാക്ഷി മൊഴിയും കോടതി രേഖപ്പെടുത്തി. കേസില്‍ 22 ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പൊതുജനമധ്യത്തില്‍ തന്റെ മാന്യത കളങ്കപ്പെടുത്തുന്നതിനായി കെജ്രിവാള്‍ തനിക്കെതിരേ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ഗഡ്കരി പരാതിയില്‍ പറയുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment