Wednesday, February 19, 2014

രാജീവ് ഗാന്ധി വധം ; പ്രതികളെ വിട്ടയക്കാന്‍ ജയലളിത ഉത്തരവിട്ടു...

 രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാന്‍ ജയലളിത ഉത്തരവിട്ടു.  പേരറിവാളന്‍ ,മുരുകന്‍, ശാന്തന്‍ എന്നിവരുള്‍പ്പെടെ ഏഴ് കുറ്റവാളികളെയാണ് വിട്ടയക്കാന്‍ ജയലളിത ഉത്തരവിട്ടത്. ഈ ഉത്തരവ് ഉടന്‍ ഗവര്‍ണ്ണര്‍ക്ക് കൈമാറും. ഇവരുടെ വധശിക്ഷ ഇന്നലെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. അതിനിടയിലാണ് ഇവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയത്.



0 comments:

Post a Comment