Thursday, February 20, 2014

ആരുഷി കൊലപാതകം അന്വേഷിച്ച എസ്‌ഐ കൊലപാതകക്കേസ്സില്‍ അറസ്റ്റില്‍ ......


ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്സായ ആരുഷിഹോംരാജ് കേസ്സ് അന്വേഷിച്ച സബ്ഇന്‍സ്‌പെക്ടര്‍ ബച്ചു സിങാണ് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊനപ്പെടുത്തിയ കേസ്സില്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളെ കൂടാതെ ഇദ്ദേഹത്തിന്റെ മകന്‍ തരുണ്‍, കോണ്‍സ്റ്റബിള്‍ വിനേഷ്, അമല്‍പാല്‍ , രശ്മി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. എസ്‌ഐക്കെതിരെ ഒരു സ്ത്രീ ബലാത്സംഗക്കേസ്് നല്‍കിയിരുന്നു. അതിനുശേഷം ഈ സ്ത്രീയെ മറ്റു നാലുപേരെയും കൂട്ടി കൊലപ്പെടുത്താന്‍ എസ്‌ഐ പദ്ധതിയിടുകയായിരുന്നു. ഇതിനായി നല്ലൊരു തുകയും നല്‍കി. കഴിഞ്ഞ വര്‍ഷം 30 ന് സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഈ കേസ്സിലാണ് ഇപ്പോള്‍ 5 പേര്‍ അറസ്റ്റിലായിരിക്കുന്നത്.



0 comments:

Post a Comment