Friday, February 14, 2014

തിരുവല്ല താലൂക്ക് എന്‍ .എസ് .എസ്. യൂണിയന്‍ വായ്‌പാ വിതരണം നടത്തി





തിരുവല്ല: താലൂക്ക് എന്‍.എസ്.എസ്. യൂണിയനും മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് സ്വയംസഹായസംഘങ്ങള്‍ക്ക് വായ്പ വിതരണം ചെയ്തു. 1.33 കോടി രൂപയാണ് ധനലക്ഷ്മി ബാങ്ക് വഴി വായ്പ വിതരണം നടത്തിയത്. എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജര്‍ സോജന്‍ മാത്യു, യൂണിയന്‍ സെക്രട്ടറി വി. ശാന്തകുമാര്‍, എം.എസ്.എസ്. സെക്രട്ടറി കെ. രാജേന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു

0 comments:

Post a Comment