കൂത്താട്ടുകുളം: ശിവപുരാണ ഏകാദശാഹ യജ്ഞം നടക്കുന്ന കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ യജ്ഞശാലയില്‍ കൂത്താട്ടുകുളം ശ്രീദുര്‍ഗാ വനിതാ സമാജം അംഗങ്ങള്‍ തിരുവാതിര സമര്‍പ്പണം നടത്തി. വനിതാ സമാജം സെക്രട്ടറി ഉഷ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാതിരകളി അവതരിപ്പിച്ചത്.
യജ്ഞവേദിയില്‍ പൂജാ ദ്രവ്യങ്ങളുടെ സമര്‍പ്പണം വനിതാ സമാജം പ്രസിഡന്റ് സുധ വിജയന്‍ നിര്‍വഹിച്ചു. വ്യാഴാഴ്ച യജ്ഞാചാര്യന്‍ ശിവാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ ശിവസഹസ്രനാമ ജപം നടന്നു.
വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ പാരായണം, പ്രഭാഷണം എന്നിവ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട്‌വരെ അന്നദാനം നടക്കും.






0 comments:
Post a Comment