Monday, February 17, 2014

തിരുവെങ്കിടം നായര്‍സമാജം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.





ഗുരുവായൂര്‍:തിരുവെങ്കിടം നായര്‍ സമാജത്തിന്റെ പത്താംവാര്‍ഷികാഘോഷഭാഗമായി കുടുംബസംഗമവും സമാദരണസദസ്സും.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ വാറണാട്ട് അധ്യക്ഷനായി. നടി സംഗീതാമോഹന്‍ മുഖ്യാതിഥിയായി. ക്രൈംബ്രാഞ്ച് എസ്​പി ആര്‍.കെ. ജയരാജ് ഉപഹാരങ്ങള്‍ നല്‍കി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമാ രാജേഷ് ചികിത്സാധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച പി. കൃഷ്ണകുമാര്‍, കായികതാരം കെ.എസ്. അനന്തു, കായികാധ്യാപകന്‍ നെല്‍സന്‍, അദ്രിനാഥ്, യദുകൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലളിതാ വേണു, പ്രദീപ് നെടിയേടത്ത്, മണ്ണൂര്‍ പ്രഭാകരന്‍, ജനു ഗുരുവായൂര്‍, എന്‍. പ്രഭാകരന്‍ നായര്‍, മുരളീധര കൈമള്‍, രാജഗോപാല്‍ കാക്കശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ ഉണ്ടായി.

0 comments:

Post a Comment