Thursday, February 13, 2014

ഹരിപ്പാട് തുലാംപറമ്പ് തെക്ക് എന് എസ് .എസ്.കരയോഗം കുടുംബസംഗമം





ഹരിപ്പാട്: തുലാംപറമ്പ് തെക്ക് 677-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗത്തില്‍ കുടുംബസംഗമവും ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനവും നടന്നു. എന്‍.എസ്.എസ്.ട്രഷറര്‍ ഡോ.എം.ശശികുമാറിന് സ്വീകരണവും നല്കി.

കാര്‍ത്തികപ്പള്ളി എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്റ് കൂടിയായി ഡോ.എം.ശശികുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് ജി.സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. സര്‍വ്വീസ് വരിസംഖ്യ യൂണിയന്‍ സെക്രട്ടറി ടി.അരവിന്ദാക്ഷന്‍ പിള്ള ഏറ്റുവാങ്ങി. യൂണിയന്‍ വൈസ് പ്രസിഡന്റ് ഡോ.കെ.രവികുമാര്‍, ടി.കെ.ഗോപാലകൃഷ്ണപിള്ള, കെ.ജെ.അജിത്കുമാര്‍, സി.മോഹനകുമാരി, വിജയലക്ഷ്മി, സാവിത്രിയമ്മ, ജി.ഗോപിനാഥന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

കരയോഗം സെക്രട്ടറി ആര്‍.രവീന്ദ്രനാഥ കാര്‍ണവര്‍ സ്വാഗതവും വനിതാസമാജം സെക്രട്ടറി വൃന്ദ എസ്.കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment