Wednesday, February 12, 2014

ചായ കച്ചവടമല്ല മോഡിയുടേത് ചോര കച്ചവടമാണ് ; ലാലു പ്രസാദ് യാദവ്.


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വിറ്റിരുന്നത് ചായയല്ല ചോരയാണെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. ബിജെപി സംഘടിപ്പിച്ച ചായയിന്മേല്‍ ചര്‍ച്ചയെക്കുറിച്ച് ഇന്നലെ ട്വിറ്ററിലാണ് ലാലു ഇങ്ങനെ പ്രതികരിച്ചത്. ചായ കച്ചവടമല്ല  ചോര കച്ചവടമാണ്  മോഡി ചെയ്തതെന്നാണ് ലാലു പറയുന്നത്. പാലില്ലാതെ ചായയുണ്ടാക്കാന്‍ കഴിയില്ലെന്നും പാല്‍ ഉല്‍പാദിപ്പിക്കുന്നത് നമ്മളാണെന്നും നമ്മുടെ പാല്‍ മോഡി നമ്മുക്ക് തന്നെ വില്‍ക്കുകയാണെന്നും ലാലു ആരോപിച്ചു. ബിഹാറില്‍ പാല്‍  ഉല്‍പാദിപ്പിക്കുന്ന ജോലി  യാദവ സമുദായത്തിനാണ് . ഇത് സൂചിപ്പിച്ചുകൊണ്ടാണ് ലാലു ട്വീറ്റ് ചെയ്തിരിക്കുന്നത്.





0 comments:

Post a Comment