Tuesday, February 11, 2014

ബ്രസീലില്‍ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്...

ബ്രസീലില്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് മസ്തിഷക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. 49 കാരനായ ടിവിന്യൂസ് ക്യമാറമാന്‍ സാന്റിയാഗോ ഇല്ലിഡോ അന്‍ഡ്രാസേയുടെ തലയില്‍ പ്രതിഷേധം ഷൂട്ട് ചെയ്യുന്നതിനിടെ തീഗോളം തട്ടുകയായിരുന്നു. ബസ് നിരക്കുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയതായിരുന്നു സാന്റിയാഗോ. സംഭവത്തെ തുടര്‍ന്ന് 22 വയസ്സുകാരനെ അറസ്റ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച ബ്രസീലില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 5 പേര്‍ മരിച്ചിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ സാന്റിയാഗോയ്ക്ക് പുറമേ 100ലേറെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ബ്രസീലിലെ വിവിധ പ്രതിഷേധ പ്രകടനങ്ങളില്‍ വെച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പരിക്കേറ്റത്.



0 comments:

Post a Comment