Tuesday, February 11, 2014

ചൊവ്വയില്‍ വെള്ളത്തിന് സാധ്യതയുണ്ടെന്ന പുതിയ തെളിവുകളുമായി നാസ .


ചൊവ്വയില്‍ വെള്ളത്തിന് സാധ്യതയുണ്ടെന്നറിയിച്ചുകൊണ്ട് നാസയുടെ പുതിയ കണ്ടെത്തലുകള്‍. ചൊവ്വാ ഗ്രഹത്തില്‍ ദ്രവരൂപത്തിലുള്ള ജലസാനിധ്യത്തിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ്  നാസയിലെ ശാസ്ത്രജ്ഞമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വയില്‍ വെള്ളം കാണാനുള്ള സാധ്യത നാസ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജലസാനിധ്യം തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതിനിടെ നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനങ്ങളില്‍ നിന്നാണ് ജലസാനിധ്യത്തിന്റെ ശക്തമായ തെളിവുകള്‍ ലഭിച്ചത്. ചൊവ്വയില്‍ നിന്നും ലഭിച്ച പുതിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ദ്രവരൂപത്തിലുള്ള ജലസാനിധ്യത്തിന്റെ സാധ്യത ശാസ്ത്രജ്ഞര്‍ കൂടുതലായിട്ട് ഉറപ്പിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും നാസ വ്യക്തമാക്കി. ചൊവ്വയില്‍ ഐസ് ഉണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



0 comments:

Post a Comment