Tuesday, February 11, 2014

മീരാ ജാസ്മീന്റെ വിവാഹം ; സംരക്ഷണം ആവശ്യപ്പെട്ട് പ്രതിശ്രുത വരന്‍ ഹൈക്കോടതിയില്‍ .


പ്രശസ്ത നടി മീര ജാസ്മീന്റെ നാളെ നടക്കാനിരിക്കുന്ന വിവാഹ ചടങ്ങഇന് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിശ്രുത വരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നാളെ നടക്കാനിരിക്കുന്ന തങ്ങളുടെ വിവാഹച്ചടങ്ങിന് പോലീസ് സംരക്ഷണം വേണമെന്നറിയിച്ചുകൊണ്ടാണ്  സിനിമാ താരം മീരാ ജാസ്മിന്റെ പ്രതിശ്രുത വരനായ അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യഭാര്യയില്‍ നിന്നും അവരുടെ ഇപ്പോളത്തെ ഭര്‍ത്താവില്‍ നിന്നും ഭാര്യാപിതാവില്‍ നിന്നും സംരക്ഷണം അവശ്യപ്പെട്ടാണ് അനില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.   ഭാര്യയെന്ന് അവകാശപ്പെടുന്ന ബാംഗ്ലൂര്‍ സ്വദേശിയായ യുവതി വിവാഹം മുടക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. നാളെ നടക്കുന്ന ചടങ്ങിന് ഇവരില്‍ നിന്നും ഭീഷണിയുണ്ടെന്നാണ് അനിലിന്റെ  ആരോപണം.  എന്നാല്‍ നാളെ തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ വിഐപികളും പങ്കെടുക്കുമെന്നതിനാല്‍ സംരക്ഷണം നല്‍കുന്നുണ്ടെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ കടവന്ത്ര വീട്ടില്‍ വെച്ച്  സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം മീരാജാസ്മിന്റെയും അനില്‍ ജോണ്‍ ടൈറ്റസിന്റെയും രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു.  തിരുവനന്തപുരം നന്ദാവനം സ്വദേശിയായ അനില്‍ ദുബായില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ്.



0 comments:

Post a Comment